Kerala
നെയ്യാറ്റിൻകരയിൽ 65കാരനെ അയൽവാസി കുത്തിക്കൊന്നു
പ്രതി സുനില്‍ ജോസിനെ പൊഴിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ 65കാരനെ അയല്‍വാസി കുത്തിക്കൊന്നു.മാവിളക്കടവ് സ്വദേശി ശശി ആണ് മരിച്ചത്.
അതിര്‍ത്തി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി സുനില്‍ ജോസിനെ പൊഴിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വില്ലേജ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലം അളക്കാനെത്തിയിരുന്നു.ഇതിനിടെയാണ് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായത്.തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സുനില്‍ ജോസ് ശശിയെ കുത്തുകയായിരുന്നു.സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----