Kerala
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി; 65കാരിയും സഹോദരിയുടെ മകളും മരിച്ചു
അയന്തി വലിയമേലതില്‍ ക്ഷേത്രത്തിന് അടുത്ത് പൊങ്കാല ഇടാന്‍ പോവുകയായിരുന്നു ഇരുവരും.

തിരുവനന്തപുരം|വര്‍ക്കലയില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി 65കാരിയും സഹോദരിയുടെ മകളും മരിച്ചു. ഇന്നലെ രാത്രി 8.30 ഓടെ വര്‍ക്കല അയന്തി പാലത്തിനു സമീപമാണ് അപകടമുണ്ടായത്. കുമാരി (65), അമ്മു (15) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോയ മാവേലി എക്സ്പ്രസ്സ് ആണ് ഇടിച്ചത്.
അയന്തി വലിയമേലതില്‍ ക്ഷേത്രത്തിന് അടുത്ത് പൊങ്കാല ഇടാന്‍ പോവുകയായിരുന്നു ഇരുവരും. അവിടേക്ക് പോകവെ റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
---- facebook comment plugin here -----