Connect with us

Kerala

അഗ്‌നിരക്ഷാസേനക്ക് കരുത്തേകാൻ പുതുതായി വാങ്ങിയ 66 വാഹനങ്ങൾ സമർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം| കേരളത്തിലെ അഗ്നിരക്ഷാദൗത്യങ്ങൾക്ക് കരുത്തേകാൻ സംസ്ഥാന അഗ്‌നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങൾ നാടിന് സമർപ്പിച്ചു. അത്യാധുനിക സൗകര്യങ്ങളടങ്ങിയ 6 ഡി സി പി (ഡ്രൈ കെമിക്കൽ പൗഡർ) ടെൻഡറുകൾ, 3 ട്രൂപ്പ് ക്യാരിയറുകൾ, 35 ഫസ്റ്റ് റെസ്‌പോൺസ് വാഹനങ്ങൾ, 12 ഫയർ ടെൻഡറുകൾ, 10 സ്‌ക്യൂബ വാനുകൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ വാഹനവ്യൂഹം.
മുഖ്യമന്ത്രി പിണറായി വിജയനാണ് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സേനാസന്നാഹം കേരളത്തിനാവശ്യമാണ്. ഇന്ന് നാടിന് സമർപ്പിച്ച വാഹനവ്യൂഹം ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പായി മാറുമെന്ന് വാഹനങ്ങൾ സമർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഓയിൽ റിഫൈനറി, ഇ- വാഹനം, പെട്രോൾ മുതലായവയുമായി ബന്ധപ്പെട്ട തീപിടുത്തവും മറ്റും ഫലപ്രദമായി നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാഹനമാണ് ഡി സി പി ടെൻഡർ. അഗ്‌നി രക്ഷാസേനയുടെ പ്രധാന വാഹനമായ ഫയർ ടെൻഡറിൽ വെള്ളമുപയോഗിച്ച് നിയന്ത്രിച്ച് അണയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിരിക്കുന്നു. അഗ്നിരക്ഷാദൗത്യത്തിന് ആദ്യമെത്തിക്കുന്ന ഫയർ റെസ്‌പോൺസ് വാഹനത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന ആധുനിക ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
നാലു ചക്രങ്ങളിലും ഡ്രൈവ് ഉള്ള ട്രൂപ്പ് ക്യാരിയർ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവിടങ്ങളിലെ ദുഷ്‌കരമായ റോഡുകളിലൂടെ സഞ്ചരിച്ച് രക്ഷാപ്രവർത്തകരെ അപകടസ്ഥലങ്ങളിലെത്തിക്കുന്നതിനും സഹായിക്കും. ഡിങ്കി, ഔട്ട്‌ബോർഡ് എൻജിൻ എന്നിവ സഹിതമുള്ള വാൻ സ്‌ക്യൂബ ടീം അംഗങ്ങൾക്ക് എത്തിച്ചേരുന്നതിനുള്ള വാഹനമാണ്. കഴിഞ്ഞ പ്രളയകാലത്ത് ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിച്ച് ആളുകളെ രക്ഷിച്ചിരുന്നു.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സേനാസന്നാഹം കേരളത്തിനാവശ്യമാണ്. ഇന്ന് നാടിന് സമർപ്പിച്ച വാഹനവ്യൂഹം ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പായി മാറുമെന്ന് വാഹനങ്ങൾ സമർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഫ്‌ലാഗ് ഓഫ് ചടങ്ങിൽ അഗ്‌നിരക്ഷാസേന ഡയറക്ടർ ജനറൽ ബി സന്ധ്യ പങ്കെടുത്തു.