ഒൻപത് കുട്ടികളടക്കം 27 പേർ മരണത്തിനിടയാക്കിയ തീപ്പിടിത്തം നടന്ന ടി ആർ പി ഗെയിമിംഗ് സെന്റർ പ്രവർത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തി. ഗെയിമിംഗ് സോണിന് പ്രവർത്തിക്കാൻ ആവശ്യമായ ലൈസൻസുകൾ ഇല്ലായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഫയർ ക്ലിയറൻസിനായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും സെന്ററിന് ഉണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സ്ഥലത്തെത്തിയ രാജ്‌കോട്ട് മേയർ നയ്‌ന പെദാഡിയ, ഇക്കാര്യം സ്ഥിരീകരിച്ചു. കെട്ടിടത്തിന്റെ നിർമാണത്തിലെ പാളിച്ചകളും അപടത്തിന്റെ തീവ്രത കൂട്ടാനിടയാക്കി. യഥാർഥത്തിൽ ഇതൊരു ക്ഷണിച്ചുവരുത്തിയ ദുരന്തമായി മാറി.
---- facebook comment plugin here -----