Connect with us

Kerala

ഇന്‍ഷുറന്‍സും നഷ്ടപരിഹാരവും വേഗം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കി; കേന്ദ്രമന്ത്രി

ദുരന്തത്തെ വളരെ ഗൗരവകരമായാണ് കുവൈത്ത് സര്‍ക്കാര്‍ കാണുന്നത്.കുവൈത്തും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | കുവൈത്തിലെ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ,ഇന്‍ഷുറന്‍സ് എന്നിവ വേഗം ലഭിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്. ഇതിനായുള്ള പേപ്പര്‍ വര്‍ക്കുകള്‍ വേഗം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തെ വളരെ ഗൗരവകരമായാണ് കുവൈത്ത് സര്‍ക്കാര്‍ കാണുന്നത്.കുവൈത്തും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

മരിച്ചവരെ തിരിച്ചറിയാനും എല്ലാവിധ പരിശോധനകളും നടത്തി കുറഞ്ഞ സമയത്തിനകം മൃതദേഹം വിട്ടുനല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കി. 25ഓളം ഇന്ത്യക്കാരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് ഇവര്‍ക്കെല്ലാം മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

Latest