Kerala
പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പിന് 67.87 കോടി രൂപ അനുവദിച്ചു
ഈ വർഷം നേരത്തെ ഈ ഇനത്തിൽ 417 കോടി രൂപ അനുവദിച്ചിരുന്നു.
തിരുവനന്തപുരം | വിവിധ വിഭാഗം വിദ്യാർഥികൾക്കുള്ള പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിന് 67.87 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
പട്ടികജാതി വിഭാഗത്തിൽ 15.76 കോടി രൂപയും, പിന്നോക്ക വിഭാഗത്തിൽ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രുപയുമാണ് അനുവദിച്ചത്.
ഈ വർഷം നേരത്തെ ഈ ഇനത്തിൽ 417 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റിൽ ഈ വർഷത്തെ വകയിരുത്തൽ 182 കോടി രൂപയായിരുന്നു.
---- facebook comment plugin here -----