National
7.66 കോടിയുടെ ഓട്ടോ യാത്ര ; ഊബര്‍ ബില്ല് കണ്ട് ഞെട്ടി യാത്രക്കാരന്
ക്ഷമാപണവുമായി ഊബര്‍ രംഗത്തെത്തി
ന്യൂഡല്‍ഹി | ഊബര്‍ ഓട്ടോയില്‍ യാത്രചെയ്തയാള്‍ക്ക് കോടികളുടെ ബില്ല്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സ്ഥിരമായി യാത്രചെയ്യാറുള്ള വഴിയിലൂടെയാണ് ദീപക് തെങ്കൂരിയ എന്ന യുവാവ് ഊബര്‍ ഓട്ടോ വിളിച്ചത്. 62 രൂപയാണ് സ്ഥിരമായി ബില്ല് വരാറുള്ളത്. എന്നാല്‍, വെള്ളിയാഴ്ച യാത്ര അവസാനിപ്പിച്ച് ബില്ല് നോക്കുമ്പോള്‍ 7. 66 കോടി രൂപ ചാര്‍ജ്.
1,67,74,647 യാത്രാ ചെലവും 5,99,09189 രൂപ വെയിറ്റിംഗ് ചാര്‍ജുമടക്കം 7,66,83,762 രൂപയുടെ ബില്ലാണ് ദീപക് തെങ്കൂരിയയുടെ ഫോണില്‍ വന്നത്. പകച്ചുപോയ ദീപകും സുഹൃത്തും സാമൂഹിക മാധ്യമത്തില്‍ ഊബര്‍ ബില്ല് പോസ്റ്റ് ചെയ്യുകയായിരുന്നു.
ചന്ദ്രനിലേക്ക് ഓട്ടോ വിളിച്ചാല്‍ ഇത്രയും ചാര്‍ജ് വരുമോ എന്ന് ചോദിച്ചാണ് ഇവര്‍ വീഡിയോ അവസാനിപ്പിച്ചത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ക്ഷമാപണവുമായി ഊബര്‍ രംഗത്തെത്തി. എക്സിലൂടെയാണ് ഊബര്‍ ഇന്ത്യ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗം ക്ഷമ പറഞ്ഞത്. സാങ്കേതിക തകരാര്‍ എന്താണ് എന്നത് പരിശോധിച്ച് വരികയാണെന്ന് ഊബര്‍ വിശദീകരിച്ചു.
सुबह-सुबह @Uber_India ने @TenguriyaDeepak को इतना अमीर बना दिया कि Uber की फ्रैंचाइजी लेने की सोच रहा है अगला. मस्त बात है कि अभी ट्रिप कैंसल भी नहीं हुई है. 62 रुपये में ऑटो बुक करके तुरंत बनें करोडपति कर्ज़दार. pic.twitter.com/UgbHVcg60t
— Ashish Mishra (@ktakshish) March 29, 2024