Connect with us

അപകടത്തില്‍ പെട്ട ലോറിയില്‍ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അനധികൃത പണം പിടികൂടിയത്. നല്ലജര്‍ള മണ്ഡലത്തിലെ അനന്തപ്പള്ളിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് വാഹനം മറിഞ്ഞപ്പോഴാണ് പണം കണ്ടെത്തിയത്. ഏഴ് പെട്ടികളിലുണ്ടായിരുന്ന പണം ചാക്കിലേക്ക് മാറ്റുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.

Latest