Kerala
കണ്ണൂരില്‍ ഹജ്ജ് ഹൗസിന് 5 കോടി; എംടി സ്മാരകത്തിന് 5 കോടി
ഇടത്തരം വരുമാനമുള്ളവര്‍ക്കായി സഹകരണ ഭവന പദ്ധതി
തിരുവനന്തപുരം | കണ്ണൂരില്‍ ഹജ്ജ് ഹൗസിനായി 5 കോടി ബജറ്റില്‍ വകയിരുത്തി. തുഞ്ചന്‍ പറമ്പിന് സമീപം എംടി സ്മാരകത്തിനായി അഞ്ച് കോടിയും അനുവദിച്ചു.
ഇടത്തരം വരുമാനമുള്ളവര്‍ക്കായി സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. നഗരങ്ങളില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കാന്‍ ഇതിലൂടെ സഹായം നല്‍കും. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോര്‍ഡും പദ്ധതി തയ്യാറാക്കും. പലിശ സബ്‌സിഡിക്ക് 25 കോടി വകയിരുത്തി.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ ആരംഭിക്കും. ന്യൂ ഇന്നിംഗ്‌സ് എന്ന പേരില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബിസിനസ് പദ്ധതികള്‍ക്കും സഹായം.
---- facebook comment plugin here -----