National
മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 7 മരണം; 39 പേര്‍ക്ക് പൊള്ളലേറ്റു
രണ്ടുപേരുടെ നില ഗുരുതരമാണ്.
മുംബൈ| മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം. 39 പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. മുംബൈയിലെ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റവരെ ഉടന്‍ തന്നെ എച്ച്ബിടി ട്രോമ സെന്റര്‍, കൂപ്പര്‍ ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.
---- facebook comment plugin here -----