National
ത്സാര്‍ഖണ്ഡില്‍ പിക്കപ്പ് മറിഞ്ഞ് 7 തൊഴിലാളികള്‍ മരിച്ചു; 8 പേര്‍ ഗുരുതരാവസ്ഥയില്‍
പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

റാഞ്ചി| ത്സാര്‍ഖണ്ഡില്‍ പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് തൊഴിലാളികള്‍ മരിച്ചു. സറൈകേല-ഖര്‍സവന്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചൊണ് അപകടം. ഗുരുതരമായി പരുക്കേറ്റ എട്ട് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മുപ്പത് തൊഴിലാളികളുമായെത്തിയ പിക്കപ്പ് ഖൈര്‍ബാനി ഗ്രാമത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. സ്ത്രീകളുള്‍പ്പെടെ ഏഴ് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പന്ത്രണ്ടോളം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ രാജ്നഗര്‍ കമ്മ്യൂണിറ്റി സെന്ററില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----