Connect with us

International

ന്യൂയോര്‍ക്കില്‍ പേമാരി, വെള്ളപ്പൊക്കം; ഏഴ് മരണം

Published

|

Last Updated

ന്യൂയോര്‍ക്ക് | യുഎസ് നഗരമായ ന്യൂയോര്‍ക്കില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചു. ന്യൂയോര്‍ക്ക് നഗരത്തിലാണ് വെള്ളപ്പൊക്കമുണ്ടായത്.

പ്രാദേശിക സമയം രാത്രി പത്ത് മണിയോടെയാണ് നഗരത്തില്‍ വെള്ളം കയറിയത്. കെട്ടിടങ്ങളുടെ താഴത്തെ നിലകള്‍ വെള്ളത്തില്‍ മുങ്ങി. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏഴ് പേരുടെ മൃതദേഹങ്ങള്‍ പോലിസ് കണ്ടെടുത്തു. അഞ്ച് പേര്‍ പേര്‍ വെള്ളത്തില്‍ മുങ്ങിയും രണ്ട് പേര്‍ കെട്ടിടത്തിന്റെ ചുമര്‍ തകര്‍ന്നുവീണുമാണ് മരിച്ചത്.

മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയാന്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഡ്രൈനേജ് സംവിധാനത്തിന്റെ പണി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രളയം അനുഭവപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ മേയര്‍ ബില്‍ ദേ ബ്ലാസിയോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.