Kerala
ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചു; മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
സിവില്‍ സപ്ലൈസ് വകുപ്പിന് ബജറ്റില്‍ ഇത്തവണ പണം കുറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം | ഭക്ഷ്യവകുപ്പിന് 70 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സിവില്‍ സപ്ലൈസ് വകുപ്പിന് ബജറ്റില്‍ ഇത്തവണ പണം കുറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്ലാന്‍, നോണ്‍ പ്ലാന്‍ ഇനങ്ങള്‍ ചേര്‍ത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ട്. 1930എന്നത് 2000 കോടി ആക്കി നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയിന്മേലുള്ള മറുപടിയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----