Gaza Update
ഗസ്സയിൽ 24 മണിക്കൂറിനിടെ 704 മരണം; വെടിനിർത്തണമെന്ന് യുഎൻ; വ്യോമാക്രമണം നിർത്താൻ ഉദ്ദേശ്യമില്ലെന്ന് ഇസ്റാഈൽ
ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുദ്ധം ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ.
ഗസ്സ സിറ്റി | ഗസ്സയിൽ ഇസ്റാഈൽ വ്യോമാക്രമണം 18 ദിവസം പിന്നിടുമ്പോൾ മരണ സംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 704 ആണാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഏഴിന് ഇസ്റാഈൽ ആക്രമണം തുടങ്ങിയ ശേഷമുള്ള ഏറ്റവും രക്തരൂക്ഷിത ദിനമായിരുന്നു ഇത്.
കഴിഞ്ഞ മണിക്കൂറുകളിലെ മറ്റു പ്രധാന അപ്ഡേറ്റുകൾ:
- ഗസ്സയിൽ അടിയന്തര മാനുഷിക വെടിനിർത്തലിന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. ഗസ്സ മുനമ്പിൽ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ വ്യക്തമായ ലംഘനങ്ങൾ നടക്കുന്നുവെന്നും യുഎൻ രക്ഷാ സമിതിയിൽ അദ്ദേഹം.
- ‘ഇന്ധനം ലഭിച്ചില്ലെങ്കിൽ’ ഗസ്സ ഓപ്പറേഷൻ നാളെ അവസാനിപ്പിക്കുമെന്ന് യുഎൻ ഏജൻസി
- ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുദ്ധം ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ. അപകടകരമായ സാഹചര്യമെന്നും അദ്ദേഹം.
- ഗസ്സയിൽ മനുഷ്യത്വരഹിതമായ ആക്രമണം തുടരുന്നതിനിടെ വിശുദ്ധ ഗേഹമായ അൽ അഖ്സ പള്ളിയിൽ മുസ്‍ലികൾക്ക് പ്രവേശനം വിലക്കി ഇസ്റാഈൽ സേന.
- ഐ എസിനെതിരെ പോരാടുന്ന അന്താരാഷ്ട്ര സഖ്യവും ഹമാസിനെതിരെ പോരാടണമെന്ന് നിർദ്ദേശിച്ച് ഇസ്റാഈൽ സന്ദർശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
- തടങ്കലിൽ ഹമാസ് സംഘം മര്യാദപൂർവം പെരുമാറിയെന്ന് തടവിൽ നിന്ന് മോചിതരായ ഇസ്റാഈലി വനിതകൾ; ഭക്ഷണവും മെഡിക്കൽ സേവനവും നൽകി.
- ഹമാസ് ബന്ദികളാക്കിയവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സുരക്ഷിതത്വവും പാരിതോഷിവും വാഗ്ദാനം ചെയ്യുന്ന ഇസ്റാഈൽ സേനയുടെ ലഘുലേഖ ഗസ്സയിൽ വിതരണം ചെയ്തു.
- ഗസ്സയിലെ മാരകമായ വ്യോമാക്രമണം തടയാൻ ഇസ്റാഈലിന് ഉദ്ദേശ്യമില്ലെന്ന് ഇസ്രായേൽ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി.
- ദുരിതാശ്വാസ സാമഗ്രികളുമായി ഇതുവരെ ഗസ്സയിൽ എത്തിയത് 54 ട്രക്കുകൾ മാത്രമാണ് യുഎൻ.
- ഗസ്സ മുനമ്പിലെ ആരോഗ്യ സംരക്ഷണ സംവിധാനം പൂർണ്ണമായും തകർന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര. 40 മെഡിക്കൽ സെന്ററുകളുടെ പ്രവർത്തനം നിർത്തിവച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം.
- ഗസ്സയിലെ ആരോഗ്യ സൗകര്യങ്ങളുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പ്രവർത്തനം നിർത്തിയതായി ലോകാരോഗ്യ സംഘടന.
- ഇസ്റാഈൽ കൂട്ടക്കൊലകൾക്ക് മറുപടിയായി ടെൽ അവീവിന് നേരെ റോക്കറ്റ് പ്രയോഗിച്ചതായി ഹമാസിന്റെ സായുധ വിഭാഗം.
- ഗസ്സക്ക് എതിരായ യുദ്ധത്തിൽ ഇസ്റാഈലിനെ നിയന്ത്രിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ട് ഖത്തർ അമീർ. സംഘർഷം മേഖലക്ക് ആകെ ഭീഷണിയാകും വിധം വളരുന്നുവെന്നും ശൈഖ് തമീം ബിൻ ഹമദ് അൽ താനി.
---- facebook comment plugin here -----