Connect with us

National

2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 72.67% പോളിങ് രേഖപ്പെടുത്തി

2018ലെ മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതലാണിത്

Published

|

Last Updated

ബെംഗളൂരു| കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 72.67 ശതമാനം പോളിങ് രേഖപ്പെടുത്തി. 2018ലെ മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതലാണിത്. ബിജെപിയുടെ ദക്ഷിണേന്ത്യന്‍ കോട്ടയായ കര്‍ണാടകയില്‍ തൂക്കുസഭയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് നിരവധി സര്‍വേ വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ കണക്കനുസരിച്ച്, തപാല്‍ ബാലറ്റുകളും ഹോം വോട്ടിംഗും ഒഴികെ 72.67 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

 

Latest