From the print
പുതുപ്പള്ളിയില്‍ 72.86 ശതമാനം പോളിങ്
1,76,412 വോട്ടര്‍മാരില്‍ 1,28,535 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കോട്ടയം | പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 72.86 ശതമാനം പോളിങ്.
1,76,412 വോട്ടര്‍മാരില്‍ 1,28,535 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരില്‍ 64,078 പേരും 90,277 സ്ത്രീകളില്‍ 64,455 പേരും നാല് ട്രാന്‍സ്ജെന്‍ഡര്‍മാരില്‍ രണ്ട് പേരും വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ദിനത്തിന് മുമ്പ് പോസ്റ്റല്‍ ബാലറ്റ് മുഖേന 2,491 അസന്നിഹിത വോട്ടര്‍മാര്‍ (80 വയസ്സിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍) വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇലക്ട്രോണിക് ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം (ഇ ടി പി ബി എസ്) വഴി 138 സര്‍വീസ് വോട്ടര്‍മാര്‍ക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കിയിരുന്നു.
ഇ ടി പി ബി എസ് വോട്ട് എണ്ണം വോട്ടെണ്ണല്‍ ദിനത്തിലേ അറിയൂ. അസന്നിഹിത വോട്ടര്‍മാരുടെ പോളിംഗ് ഇ ടി പി ബി എസ് പോളിംഗ് 72.86 എന്ന ശതമാനക്കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. ചൊവ്വാഴ്ച വോട്ടെടുപ്പു ദിനത്തില്‍ മാത്രം നടന്ന പോളിംഗ് കണക്കാണിത്.