Kerala
വയോധികയ്ക്കു നേരെ ബലാത്സംഗശ്രമം; 74കാരന്‍ പിടിയില്‍
കോന്നി വി കോട്ടയം വകയാര്‍ കൊല്ലന്‍പടി മുകളുവിള വീട്ടില്‍ പൊടിയന്‍ (74) ആണ് അറസ്റ്റിലായത്.

പത്തനംതിട്ട | എണ്‍പതുകാരിയും രോഗബാധിതയുമായ വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കോന്നി വി കോട്ടയം വകയാര്‍ കൊല്ലന്‍പടി മുകളുവിള വീട്ടില്‍ പൊടിയന്‍ (74) ആണ് അറസ്റ്റിലായത്. സ്ത്രീകള്‍ക്കു നേരെ ഉടുവസ്ത്രം ഉയര്‍ത്തിക്കാട്ടുന്നത് ഉള്‍പ്പെടെ നേരത്തെയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളയാളാണ് പ്രതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
വയോധികയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍, സ്വന്തമായി പ്രാഥമിക കൃത്യങ്ങള്‍ പോലും നടത്താന്‍ കഴിയാതെ കിടപ്പുരോഗിയായ വൃദ്ധയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. വയോധികയുടെ നിലവിളിയും ബഹളവും കേട്ട് മകള്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു. പോലീസ് ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ വകയാറില്‍ നിന്നും കസ്റ്റഡിയിലെടുത്തു. വാകയാര്‍
എസ് ഐ. പ്രഭ, പ്രോബെഷന്‍ എസ് ഐ. ദീപക്, സി പി ഒമാരായ അരുണ്‍, റോയ്, അഖില്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.