Kerala
15 കാരിയെ പീഡിപ്പിച്ച 74 കാരനായ ട്യൂഷന്‍ അധ്യാപകന് 10 വര്‍ഷം തടവ്
നാവായിക്കുളം രാഗഭവനില്‍ കണ്ണപ്പനെന്ന രാജേന്ദ്രന്‍ നായരെ (74) യാണ് വര്‍ക്കല അതിവേഗ കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം | ട്യൂഷനായി വീട്ടില്‍ വന്ന 15 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 74 കാരനായ അധ്യാപകന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും. സ്വകാര്യ ട്യൂഷന്‍ അധ്യാപകനായ നാവായിക്കുളം രാഗഭവനില്‍ കണ്ണപ്പനെന്ന രാജേന്ദ്രന്‍ നായരെ (74) യാണ് വര്‍ക്കല അതിവേഗ കോടതി ശിക്ഷിച്ചത്. 2020ല്‍ കല്ലമ്പലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
ട്യൂഷന്‍ ക്ലാസിലെത്തിയ പത്താംക്ലാസുകാരിയെ പ്രതി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷാകര്‍ത്താക്കളോട് വിവരം പറയുകയും തുടര്‍ന്നുള്ള പരാതിയില്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു.
പോക്‌സോ ആക്ട് 9(എല്‍), 9(പി) വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം വീതം 10 വര്‍ഷം തടവും 25,000 രൂപ വീതം 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം വീതം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതിയാകും. പിഴ തുകയില്‍ നിന്നും 25,000 രൂപ കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വര്‍ക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് ആര്‍ സിനി ആണ് വിധി പ്രഖ്യാപിച്ചത്.