Connect with us

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ 75.1% പേർ വോട്ട് രേഖപ്പെടുത്തി

വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വ്യാഴാഴ്ച നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.   10974 പുരുഷന്മാരും 13442 സ്ത്രീകളും ഉൾപ്പെടെ ആകെ 24416 വോട്ടർമാരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഫലം കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലെ TREND ൽ അപ്പോൾ തന്നെ ലഭ്യമാകും. പത്ത് ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപ്പറേഷൻ വാർഡിലും  നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമാണ്  ഉപതിരഞ്ഞെടുപ്പ് നടന്നത്.

ആകെ 88 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നു.

Latest