Connect with us

Uae

മികച്ച പ്രതിഭകളെ ആകര്‍ഷിക്കാന്‍ 750 മില്യണിന്റെ ബജറ്റിന് അംഗീകാരം

സന്നദ്ധത, പ്രതികരണശേഷി, പ്രതിരോധശേഷി എന്നിവയ്ക്കായി ഒരു ആഗോള മാനദണ്ഡം സ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ ദുബൈ റെസിലിയന്‍സ് സ്ട്രാറ്റജിക്കും ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കി.

Published

|

Last Updated

ദുബൈ| ദുബൈ റിസര്‍ച്ച്, ഡെവലപ്മെന്റ്, ഇന്നൊവേഷന്‍ പ്രോഗ്രാമിന്റെ അടുത്ത ഘട്ടത്തിനായി 750 മില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 2033-ഓടെ ഈ രംഗത്തെ ലോകത്തെ മുന്‍നിര നഗരങ്ങളിലൊന്നായി എമിറേറ്റിനെ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്.

വിജ്ഞാനാധിഷ്ഠിതവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും അതിന്റെ ആഗോള മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ദുബൈയിയെ മികച്ച പ്രതിഭകളുടെ ആഗോള ലക്ഷ്യസ്ഥാനമായി സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. സന്നദ്ധത, പ്രതികരണശേഷി, പ്രതിരോധശേഷി എന്നിവയ്ക്കായി ഒരു ആഗോള മാനദണ്ഡം സ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ ദുബൈ റെസിലിയന്‍സ് സ്ട്രാറ്റജിക്കും ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കി.

സുസ്ഥിരതക്ക് മുന്‍ഗണന നല്‍കുകയും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും ഉല്‍പ്പാദനം പ്രാദേശികവല്‍ക്കരിക്കുന്നതിലൂടെയും വിശ്വസനീയമായ ഭക്ഷ്യ വിതരണം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ദുബൈ ഭക്ഷ്യസുരക്ഷാ തന്ത്രത്തിനും യോഗത്തില്‍ അംഗീകാരം ലഭിച്ചു. ക്രിമിനല്‍ ജഡ്ജ്മെന്റ് ഇംപ്ലിമെന്റേഷന്‍ സിസ്റ്റത്തിനും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി.

 

 

Latest