Kerala
തിരുവനന്തപുരത്ത് 7500 കിലോ പഴകിയ മത്സ്യം കണ്ടെടുത്തു
ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച മത്സ്യമാണ് പിടിച്ചെടുത്തത്.
തിരുവനന്തപുരം | അഞ്ചുതെങ്ങില്‍ ടണ്‍ കണക്കിന് പഴകിയ മത്സ്യം പിടിച്ചെടുത്തു.മൊത്ത വ്യാപാര മാര്‍ക്കറ്റായ എം ജെ ഫിഷ് മാര്‍ക്കറ്റില്‍ നിന്നുമാണ് 7500 കിലോയോളം വരുന്ന മത്സ്യം പിടിച്ചെടുത്തത്. ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ച മത്സ്യമാണ് പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനില്‍ മത്സ്യത്തില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തി
കഴിഞ്ഞ ദിവസം നീണ്ടകര ഹാര്‍ബറിലെ ബോട്ടുകളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം 500 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു. ഹാര്‍ബറില്‍ മത്സ്യവുമായി അടുത്ത പത്തോളം വരുന്ന ബോട്ടുകളിലാണ് പരിശോധന നടത്തിയത്.
---- facebook comment plugin here -----