Connect with us

National

രാജ്യത്ത് 752 പേര്‍ക്ക് കൂടി കൊവിഡ്

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം മൂവായിരം കടന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 752 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ രണ്ട് മരണങ്ങളും കര്‍ണാടകയിലും രാജസ്ഥാനിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം മൂവായിരം കടന്നു. നിലവില്‍ 3,420 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇന്നലെ 328 കൊവിഡ് കേസുകളും ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5,33,332 ആയി ഉയര്‍ന്നു. 1.18 ശതമാനമാണ് മരണനിരക്ക്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 325 പേര്‍ കൊവിഡ് മുക്തരായി. ആകെ രോഗം ഭേദമായവരുടെ എണ്ണം 4,44,71,212 ആയി ഉയര്‍ന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്. കൊവിഡ് കേസുകളുടെ നിലവിലെ വര്‍ധനവില്‍ ആശങ്ക വേണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, മുന്‍കരുതല്‍ നടപടിയായി കോമോര്‍ബിഡിറ്റി ഉള്ളവര്‍ മാസ്‌ക് ധരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

 

 

Latest