National
75ാം വാര്‍ഷികം; ഭരണഘടന അവകാശങ്ങളുടെ കാവലാള്‍: രാഷ്ട്രപതി
നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജ്യമെങ്ങുമുള്ള പരിപാടികള്‍.
ന്യൂഡല്‍ഹി | ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷനിറവില്‍ രാജ്യം.ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും അവകാശങ്ങളുടെ കാവലാളാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു.75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരിന്നു രാഷ്ട്രപതി.
സമൂഹത്തിന്‍റെ നെടും തൂണാണ് ഭരണഘടന. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്റ്റാമ്പ്, നാണയ പ്രകാശനം, ഭരണഘടനയുടെ നിര്‍മാണം സംബന്ധിച്ച പുസ്തക പ്രകാശനം എന്നിവയും നടത്തും. നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജ്യമെങ്ങുമുള്ള പരിപാടികള്‍.
---- facebook comment plugin here -----