Connect with us

National

തമിഴ്‌നാട്ടില്‍ 76 എഞ്ചിനിയറിങ് കോളജുകള്‍ക്ക് പ്രവേശന നിയന്ത്രണമേര്‍പ്പെടുത്തി

ആവശ്യത്തിന് വിദ്യാര്‍ഥികളില്ലെങ്കില്‍ അംഗീകാരം നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് 76 എഞ്ചിനിയറിങ് കോളജുകള്‍ക്ക് പ്രവേശനനിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍വകലാശാല നിര്‍ദേശം നല്‍കിയത്.

Published

|

Last Updated

ചെന്നൈ|തമിഴ്‌നാട്ടില്‍ 76 എഞ്ചിനിയറിങ് കോളജുകള്‍ക്ക് പ്രവേശനനിയന്ത്രണമേര്‍പ്പെടുത്തി അണ്ണാ സര്‍വകലാശാല. ആവശ്യത്തിന് വിദ്യാര്‍ഥികളില്ലാത്ത സാഹചര്യത്തിലാണ് 2024-2025 അധ്യയനവര്‍ഷത്തില്‍ പ്രവേശ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 11 കോളജുകള്‍ പൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റുകോളജുകളിലേക്ക് പ്രവേശനം നല്‍കാന്‍ നിര്‍ദേശം നല്‍കും.

ആവശ്യത്തിന് വിദ്യാര്‍ഥികളില്ലെങ്കില്‍ അംഗീകാരം നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് 76 എഞ്ചിനിയറിങ് കോളജുകള്‍ക്ക് പ്രവേശനനിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍വകലാശാല നിര്‍ദേശം നല്‍കിയത്. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമുമ്പ് സര്‍വകലാശാല അധികൃതര്‍ വരുന്ന ആഴ്ചകളില്‍ ഒരിക്കല്‍ക്കൂടി കോളജുകളുടെ പ്രകടനം വിലയിരുത്തും.

കഴിഞ്ഞ വര്‍ഷം 41 എഞ്ചിനിയറിങ് കോളജുകളില്‍ വിദ്യാര്‍ഥി പ്രവേശനം പത്തുശതമാനത്തില്‍ താഴെയായിരുന്നു. ഇങ്ങനെയുള്ള കോളജുകള്‍ പൂട്ടാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് ഇടപെട്ട് അഞ്ചുശതമാനത്തില്‍ത്താഴെ പ്രവേശനമുള്ള കോളേജുകള്‍ക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി 11 കോളജുകള്‍ അഞ്ചുശതമാനത്തില്‍ത്താഴെ മാത്രമേ പ്രവേശനം നടത്തിയിട്ടുള്ളൂവെന്ന് അണ്ണാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആര്‍. വേല്‍രാജ് അറിയിച്ചു. ഈ വര്‍ഷം ജൂലായ് വരെ കോളജുകളുടെ അവസ്ഥകള്‍ വിലയിരുത്തുമെന്നും വിദ്യാര്‍ഥി പ്രവേശനനിരക്ക് കൂട്ടിയില്ലെങ്കില്‍ ജൂലായില്‍ അഫിലിയേഷന്‍ എടുത്തുകളയുമെന്നും ആര്‍. വേല്‍രാജ് പറഞ്ഞു.

 

 

 

 

Latest