Connect with us

covid data

7,743 ഒമിക്രോണ്‍ കേസുകള്‍; രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് മരണം കേരളത്തില്‍

2.17 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. 2.17 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് ഇന്ന് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 314 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ 28 സംസ്ഥാനങ്ങളിലായി 7,743 ഒമിക്രോണ്‍ കേസുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ കൊവിഡ് കേസുകള്‍ 3.71 കോടിയാണ്. 94.51 ശതമാനമാണ് രോഗം ഭേദമായവരുടെ നിരക്ക്. 16.66 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തവയില്‍ ഏറ്റവും കൂടുതല്‍ മരണം കേരളത്തിലാണ്. എന്നാല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ഒന്നാമത് മഹാരാഷ്ട്രയാണ്. കേരളത്തിലും കര്‍ണാടകയിലുമാണ് പിന്നീട് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉള്ളത്.

Latest