stampede
യെമൻ തലസ്ഥാനത്ത് തിക്കിലും തിരക്കിലും പെട്ട് 78 പേർ മരിച്ചു
സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന പരിപാടിക്കിടെയാണ് ജനക്കൂട്ടം തിക്കിലും തിരക്കിലും പെട്ടത്
സൻആ | യെമൻ തലസ്ഥാനമായ സൻആയിൽ തിക്കിലും തിരക്കിലും പെട്ട് 78 പേർ മരിച്ചു. നൂറിലധികം പേർക്ക് പരുക്കേറ്റു. തലസ്ഥാന നഗരിയുടെ കിഴക്ക്, ബാബ് അൽ-യെമൻ പ്രദേശത്ത് സ്കൂളിൽ നടന്ന സഹായ വിതരണത്തിനിടെയാണ് അപകടം. ധനസഹായം വിതരണം ചെയ്യുന്നതിനിടെ അനിയന്ത്രിതമായ കനത്ത തിരക്കായതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയുധധാരികളായ ഹൂത്തികൾ ആകാശത്തേക്ക് വെടിയുതിർത്തതിനെ തുടർന്ന് സമീപത്തെ വൈദ്യുത കമ്പിയിൽ തട്ടി ലൈൻ പൊട്ടിത്തെറിക്കുകയായിരുന്നെന്
വെടിയൊച്ച കേട്ട് പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഓടുന്നതിനിടെ പൊട്ടിവീണ വൈദ്യുത ലൈനിൽ കമ്പിയിൽ ചവിട്ടിയതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. പ്രാദേശിക അധികാരികളെ അറിയിക്കാതെ ധനസഹായം വിതരണം ചെയ്തതാണ് അപകടത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. പരുക്കേറ്റ 73 പേർക്ക് ചികിത്സാ സൗകര്യം നൽകിയതായും സനആയിലെ അൽ-തൗറ ഹോസ്പിറ്റലിലെ മുതിർന്ന ഉദ്യോഗസ്ഥനായ മൊതഹെർ അൽ മറൂനി അറിയിച്ചു. പരുക്കേറ്റവരിൽ 20 പേ രുടെ നില ഗുരുതരാവസ്ഥയിലാണെന്നും മരണ സംഖ്യ ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.