Connect with us

Kerala

എരുമപ്പെട്ടി കുണ്ടന്നൂരില്‍ 80 കിലോ കഞ്ചാവ് പിടികൂടി

സംഭവത്തില്‍ മൂന്ന് തമിഴ്നാട് സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

തൃശൂര്‍| എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് ചരക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന 80 കിലോ കഞ്ചാവ് പോലീസ് പിടികൂടി. വടക്കാഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് തമിഴ്നാട് സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. കുണ്ടൂര്‍ ചുങ്കം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം അര്‍ധരാത്രിയോടെയാണ് സംഭവം.

ഒഡിഷയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. 42 പൊതികളിലായി ടേപ്പ് ചുറ്റി ഒട്ടിച്ച നിലയിലാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കഞ്ചാവ് തമിഴ്നാട്ടില്‍ എത്തിച്ച ശേഷം ചരക്ക് വാഹനങ്ങളില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്നു. അതിനിടെയാണ് പോലീസ് പിടികൂടിയത്.

 

 

Latest