Connect with us

Kerala

14കാരിയെ പീഡിപ്പിച്ച 80കാരന് 45 വര്‍ഷം കഠിനതടവും 60,000രൂപ പിഴയും

പ്രതി പിഴ അടച്ചില്ലെങ്കില്‍ 18 മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും.

Published

|

Last Updated

ഇടുക്കി | ഇടുക്കിയില്‍ 14കാരിയെ പീഡിപ്പിച്ച കേസില്‍ 80കാരന് 45 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ച് തൊടുപുഴ അതിവേഗ പ്രത്യേക കോടതി. 2021ല്‍ ആണ് കേസിനാസ്പദമായ സംഭവം . തൊടുപുഴ ഇളംദേശം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിക്കുകയും അമ്മ ഉപേക്ഷിച്ച് പോകുകയും ആയിരുന്നു. തുടര്‍ന്ന് പിതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. വീടിനടുത്ത് കട നടത്തി വരികയായിരുന്നു പ്രതി പെണ്‍കുട്ടി തനിച്ച് വീട്ടിലുള്ള സമയത്ത് കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.

പ്രതി പിഴ അടച്ചില്ലെങ്കില്‍ 18 മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും.