Kerala
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ 81 കോടിയുടെ പദ്ധതി
പദ്ധതിയുടെ ഭാഗമായി 400 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കും
തിരുവനന്തപുരം | കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ 81 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി 400 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കും. 284 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാവുക. വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ചെയ്ത മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പുതിയ വീട്.
---- facebook comment plugin here -----