Connect with us

Kerala

ബെവ്‌കോയില്‍ നിന്നും 81 ലക്ഷം കവര്‍ന്ന കേസ്; പ്രതി കോടതിയില്‍ കീഴടങ്ങി

ബെവ്കോയില്‍ ക്ലര്‍ക്കായാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്.

Published

|

Last Updated

പത്തനംതിട്ട  | കൂടല്‍ ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നും പണം കവര്‍ന്നതിന് പിറകെ ഒളിവില്‍ പോയ ജീവനക്കാരന്‍ കോടതിയില്‍ കീഴടങ്ങി. കൊല്ലം ശൂരനാട് സ്വദേശി അരവിന്ദാണ് അഭിഭാഷകന്‍ മുഖേന കോടതിയില്‍ കീഴടങ്ങിയത്. . 81 ലക്ഷം രൂപയാണ് പ്രതി തട്ടിയത്. ബേങ്കില്‍ അടക്കാനായി കൊടുത്തു വിട്ട പണമാണ് ഇയാള്‍ തിരിമറി നടത്തിയത്. ആറു മാസങ്ങളിലായാണ് പണം തട്ടിയെടുത്തത്. പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

81.6 ലക്ഷം രൂപ യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ് എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി ബേങ്കിലടക്കാന്‍ നല്‍കിയ പണമാണ് അരവിന്ദ് തട്ടിയെടുത്തത്. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കൂടല്‍ പോലീസിന് കൈമാറും. ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനായാണ് പണം ചെലവഴിച്ചത്. അരവിന്ദിന്റെ രണ്ടു ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. 31.4 ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിയിലേക്ക് കൂടുതല്‍ പണം പോയതായി കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതലുള്ള ആറ് മാസക്കാലം കൊണ്ടാണ് അരവിന്ദ് ബെവ്കോയുടെ ഇത്രയും തുക തട്ടിയെടുത്തത്. ബെവ്കോയില്‍ ക്ലര്‍ക്കായാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്.

 

Latest