Connect with us

Uae

സാലിക്കിന് 822 ദശലക്ഷം അറ്റാദായം; പിഴയില്‍ നിന്നുള്ള വരുമാനം 174.8 ദശലക്ഷം

ഒമ്പത് മാസ കാലയളവിലെ ഫലങ്ങളില്‍ മൂന്നാം പാദത്തിലെ ശക്തമായ പ്രകടനം വ്യക്തമാക്കുന്നുവെന്ന് സാലിക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇബ്്‌റാഹിം സുല്‍ത്താന്‍ അല്‍ ഹദ്ദാദ് പറഞ്ഞു.

Published

|

Last Updated

ദുബൈ| ദുബൈയിലെ ടോള്‍ ഓപറേറ്ററായ സാലിക് കമ്പനി വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 822 ദശലക്ഷം ദിര്‍ഹം ലാഭം റിപ്പോര്‍ട്ട് ചെയ്തു. ഈ കാലയളവില്‍, നികുതിക്ക് മുമ്പുള്ള അറ്റാദായം 903.3 മില്യണ്‍ ദിര്‍ഹമാണ്. 12.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഒമ്പത് മാസ കാലയളവിലെ ഫലങ്ങളില്‍ മൂന്നാം പാദത്തിലെ ശക്തമായ പ്രകടനം വ്യക്തമാക്കുന്നുവെന്ന് സാലിക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇബ്്‌റാഹിം സുല്‍ത്താന്‍ അല്‍ ഹദ്ദാദ് പറഞ്ഞു. ദുബൈ മാളിലെ പാര്‍ക്കിംഗ് ഏറ്റെടുത്തത് ഇതിന് സഹായകരമായി. ഈ പാര്‍ക്കിംഗ് സംവിധാനം ഈ കാലയളവില്‍ മൊത്തം 38 ലക്ഷം ഇടപാടുകള്‍ നടത്തി.

ടോള്‍ ഉപയോഗം, പിഴകള്‍, ടാഗ് ആക്ടിവേഷന്‍ ഫീസ് എന്നിവയില്‍ നിന്നുള്ള കാര്യമായ സംഭാവനകളോടെ, വരുമാനം വര്‍ഷാവര്‍ഷം 6.2 ശതമാനം വര്‍ധിച്ചു. ആദ്യ ഒമ്പത് മാസങ്ങളില്‍ കമ്പനി 355.6 ദശലക്ഷം യാത്രകള്‍ ഉണ്ടായി. ടോള്‍ ഉപയോഗ ഫീസില്‍ നിന്നുള്ള വരുമാനം 5.1 ശതമാനം വര്‍ധിച്ചു. മൂന്നാം പാദത്തില്‍ 7.9 ശതമാനം ഉയര്‍ന്ന് 58.7 ദശലക്ഷം ദിര്‍ഹമായി. ഒമ്പത് മാസ കാലയളവില്‍, ഇത് 7.6 ശതമാനം വര്‍ധിച്ച് 174.8 ദശലക്ഷം ദിര്‍ഹമായി. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനക്ഷമമാകും. ഇതോടെ സാലിക് ഗേറ്റുകളുടെ എണ്ണം പത്തായി ഉയരും.

 

 

Latest