Connect with us

Kerala

പണം ആവശ്യപ്പെട്ട് 84 വയസുള്ള അമ്മക്ക് മകന്റെ ക്രൂര മര്‍ദനം

ക്രൂരമായി തല്ലിച്ചതച്ചിട്ടും മകനെതിരെ പരാതി നല്‍കാതെ മാതാവ്

Published

|

Last Updated

കൊല്ലം | ചവറയില്‍ തെക്കുംഭാഗത്ത് വൃദ്ധമാതാവിന് മകന്റെ ക്രൂര മര്‍ദനം. 84 വയസുള്ള ഓമന എന്ന സ്ത്രീയെയാണ് പണം ആവശ്യപ്പെട്ട് മകനായ ഓമനക്കൂട്ടന്‍ മര്‍ദിച്ചത്. അമ്മയുടെ കൈകള്‍ പിടിച്ച് തിരിച്ചും നിലത്തിട്ട് ചവിട്ടിയും വസ്തരം ഉരിഞ്ഞും കെട്ടാല്‍ അറക്കുന്ന തെറി വിളിച്ചുമായിരുന്നു മകന്റെ പരാക്രമം. തടയന്‍ ശ്രമിച്ച അനിയനേയും ഓമനക്കൂട്ടന്‍ മര്‍ദിക്കുന്നുണ്ട്.

മര്‍ദന ദൃശ്യങ്ങള്‍ അയല്‍വാസിയായ ഒരു കുട്ടി മൊബൈലില്‍ പകര്‍ത്തിയതോടെയാണ് പുറംലോകമറിഞ്ഞത്. സംഭവത്തില്‍ കേസെടുക്കാനായി മര്‍ദനമേറ്റ അമ്മയുടെ മൊഴിയെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും മകനെതിരെ പരാതിയില്ലെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള നീക്കമാണ് പോലീസ് ആലോചിക്കുന്നത്.

മദ്യപിച്ചെത്തി ഓമനക്കൂട്ടന്‍ അമ്മയെ നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. എന്നാല്‍ അമ്മ ഒരിക്കല്‍ പോലും മകനെതിരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. 84 വയസുള്ള അമ്മ വീട്ടുജോലിക്കും മറ്റും പോയിട്ടാണ് ഈ മകന് പണം നല്‍കിയിരുന്നതെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

 

 

Latest