Connect with us

AVASARAM

എയിംസില്‍ 877 ഒഴിവുകള്‍

73 സീനിയര്‍ റസിഡന്റ് ഒഴിവുകള്‍. അടുത്ത മാസം മൂന്ന് വരെ അപേക്ഷിക്കാം.

Published

|

Last Updated

ത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ എയിംസു (ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്)കളില്‍ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 877 ഒഴിവുകളാണുള്ളത്.

റായ്ബറേലി

1.149 ഗ്രൂപ്പ് ബി, സി ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമായിരിക്കും. ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2.അസ്സിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസര്‍, അസ്സിസ്റ്റന്റ് എന്‍ജിനീയര്‍, ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് തെറാപിസ്റ്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, ടെക്നിക്കല്‍ ഓഫീസര്‍, ഡയറ്റീഷ്യന്‍, എക്സിക്യൂട്ടീവ് അസ്സിസ്റ്റന്റ,് ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍, ജൂനിയര്‍ എന്‍ജിനീയര്‍, ജൂനിയര്‍ ഹിന്ദി ഓഫീസര്‍, ജൂനിയര്‍ സ്റ്റോര്‍ ഓഫീസര്‍, ലൈബ്രേറിയന്‍, ഒപ്റ്റോമെട്രിസ്റ്റ്, പെര്‍ഫ്യൂഷനിസ്റ്റ്, പേഴ്‌സനല്‍ അസ്സിസ്റ്റന്റ,് പ്രൈവറ്റ് സെക്രട്ടറി, പ്രോഗ്രാമര്‍, ഹിന്ദി ഓഫീസര്‍, സീനിയര്‍ ടെക്നീഷ്യന്‍, ടെക്നീഷ്യന്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ,് ജൂനിയര്‍ മെഡിക്കല്‍ റെക്കോര്‍ഡ് ഓഫീസര്‍, ലാബ് അറ്റന്‍ഡന്റ,് ലാബ് ടെക്നീഷ്യന്‍, ലോണ്‍ട്രി സൂപ്പര്‍വൈസര്‍, എല്‍ ഡി സി, മോര്‍ച്ചറി അറ്റന്‍ഡന്റ,് ഫാര്‍മസിസ്റ്റ്, സ്റ്റെനോഗ്രാഫര്‍, സ്റ്റോര്‍ കീപ്പര്‍ കം ക്ലാര്‍ക്ക്, യു ഡി സി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. വിവരങ്ങള്‍ക്ക് www.aiimsrbl.edu.in

ഗൊരഖ്പൂര്‍

1.137 സീനിയര്‍ റസിഡന്റിന്റെ ഒഴിവുകളുണ്ട്. അടുത്തമാസം പത്ത് വരെ അപേക്ഷിക്കാം.

2.യോഗ്യത: എം ഡി, എം എസ്, ഡി എന്‍ ബി, എം ഡി എസ്, ഡി എം, എം സി എച്ച്, പി എച്ച് ഡി. പ്രായം 45. വിവരങ്ങള്‍ക്ക് www.aiimsgorakhpur.edu.in

കല്യാണി

1.133 ഒഴിവുകളുണ്ട്. ഗ്രൂപ്പ് എ, ബി, സി ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനമായിരിക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.

2.അസ്സിസ്റ്റന്റ്അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, അസ്സിസ്റ്റന്റ്‌സ്റ്റോഴ്സ് ഓഫീസര്‍, ഡയറ്റീഷ്യന്‍, എക്സിക്യൂട്ടീവ് അസിസ്റ്റന്റ,് ഹിന്ദി ഓഫീസര്‍, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍, ജൂനിയര്‍ എന്‍ജിനീയര്‍, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫീസര്‍, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍, ഒപ്റ്റോമെട്രിസ്റ്റ്, പേഴ്‌സനല്‍ അസിസ്റ്റന്റ, പി എ ടു പ്രിന്‍സിപ്പല്‍, ടെക്നീഷ്യന്‍, കാഷ്യര്‍, ലോണ്‍ട്രി സൂപ്പര്‍വൈസര്‍, എല്‍ ഡി സി, മെഡിക്കല്‍ റെക്കോര്‍ഡ് ടെക്നീഷ്യന്‍, സ്റ്റെനോഗ്രാഫര്‍, യു ഡി സി, അസ്സിസ്റ്റന്റ്‌നഴ്സിംഗ് സൂപ്രണ്ട്, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഓഫീസര്‍, ചൈല്‍ഡ് സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ട്യൂട്ടര്‍, ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ നഴ്സിംഗ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. വിവരങ്ങള്‍ക്ക് www.aiimskalyani.edu.in

ജോധ്പൂര്‍

1. 105 നോണ്‍ ഫാക്കല്‍റ്റി ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്.

2.അസ്സിസ്റ്റന്റ്‌നഴ്സിംഗ് ഓഫീസര്‍, മെഡിക്കോ സോഷ്യല്‍ സര്‍വീസ് ഓഫീസര്‍, ആര്‍ട്ടിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്റ്റന്റ, കാഷ്യര്‍, സ്റ്റോര്‍ കീപ്പര്‍ കം ക്ലാര്‍ക്ക്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്റ്റന്റ്തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍. വിവരങ്ങള്‍ക്ക് www.aiimsjodhpur.edu.in

റായ്പൂര്‍ 

1.98 സീനിയര്‍ റസിഡന്റ് ഒഴിവുകളുണ്ട്. ഈ മാസം 29 വരെ അപേക്ഷിക്കാം. യോഗ്യത: എം ഡി, എം എസ്, ഡി എന്‍ ബി, ഡിപ്ലോമ, എം ഡി എസ്. പ്രായം 45. ശമ്പളം- 67,700. www.aiimsraipur.edu.in

പാറ്റ്‌ന

1.93 ഫാക്കല്‍റ്റി ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമായിരിക്കും. പ്രൊഫസര്‍-33, അസ്സോസിയേറ്റ് പ്രൊഫസര്‍-22, അസ്സിസ്റ്റന്റ്‌പ്രൊഫസര്‍-20, അഡീഷനല്‍ പ്രൊഫസര്‍-18.

2.യോഗ്യത: എം ഡി, എം എസ്, എം സി എച്ച്, ഡി എം, ഡോക്ടറല്‍ ബിരുദം. പ്രവൃത്തി പരിചയം.

3.പ്രായപരിധി: അസ്സോസിയേറ്റ്, അസ്സിസ്റ്റന്റ് പ്രൊഫസര്‍-50 വയസ്സ്. അഡീഷനല്‍ പ്രൊഫസര്‍ -58 വയസ്സ്. വിവരങ്ങള്‍ക്ക് www.aiimspatna.edu.in.

ബതിന്‍ഡ

1.ഗ്രൂപ്പ് എയില്‍ 89 ഫാക്കല്‍റ്റി ഒഴിവുകള്‍. നേരിട്ടുള്ള നിയമനം. അടുത്ത മാസം ആറ് വരെ അപേക്ഷിക്കാം. പ്രൊഫസര്‍-23, അഡീഷനല്‍ പ്രൊഫസര്‍- ഒമ്പത്, അസ്സോസിയേറ്റ് പ്രൊഫസര്‍-25, അസ്സിസ്റ്റന്റ്‌പ്രൊഫസര്‍-32 ഒഴിവുകള്‍. യോഗ്യത- എം ഡി, എം എസ്, ഡി എം, എം സി എച്ച്, പി എച്ച് ഡി, പരിചയവും വേണം.

2.അസ്സോസിയേറ്റ്, അസ്സിസ്റ്റന്റ് പ്രൊഫസര്‍ക്ക് 50 വയസ്സ്, അഡീഷനല്‍ പ്രൊഫസര്‍ 58 വയസ്സ്. വിവരങ്ങള്‍ക്ക് www.aiimsbathinda.edu.in

രാജ്കോട്ട്

1.73 സീനിയര്‍ റസിഡന്റ് ഒഴിവുകള്‍. അടുത്ത മാസം മൂന്ന് വരെ അപേക്ഷിക്കാം. യോഗ്യത- എം ബി ബി എസ്, ബി ഡി എസ്, എം എസ് സി, എം ഡി, എം എസ്, എം ഡി എസ്, ഡി എം, എം സി എച്ച്, ഡി എന്‍ ബി, പി എച്ച് ഡി. പ്രായപരിധി 45 വയസ്സ്. www.aiimsrajkot.edu.in

 

 

Latest