Connect with us

Ongoing News

ഈ വർഷം ഹജ്ജ് കർമ്മം നിർവ്വഹിച്ചത് 8,99,353 തീർഥാടകർ

വിദേശ രാജ്യങ്ങളിൽ നിന്ന് 779,919 പേരും സഊദിയിൽ നിന്ന് 119,434 തീർഥാടകരുമാണ് ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തത്.

Published

|

Last Updated

മക്ക | ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങളിൽ 8,99,353 തീർഥാടകർ പങ്കെടുത്തതായി സഊദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വാർത്താകുറിപ്പിൽ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് 779,919 പേരും സഊദിയിൽ നിന്ന് 119,434 തീർഥാടകരുമാണ് ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തത്. വിദേശ രാജ്യങ്ങളിൽ നിന്ന് എട്ടര ലക്ഷം പേർക്കും , സഊദിയിൽ കഴിയുന്ന സ്വദേശികളും വിദേശികളുമായ ഒന്നര ലക്ഷം പേർക്കുമായിരുന്നു ഈ വർഷം ഹജ്ജിന് അനുമതി നൽകിയിരുന്നത്.

കൊവിഡ് മഹാമാരിമൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും വിദേശ തീർത്ഥാടകർക്ക് അനുമതി നൽകാത്ത സാഹചര്യം പരിഗണിച്ച് ഈ വർ ആകെ ഹജ്ജ് ക്വാട്ടയുടെ എൺപത്തി അഞ്ച് ശതമാനവും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് മാറ്റിവെക്കുകയായിരുന്നു. വിദേശ തീർത്ഥാടകാരിൽ 738,680 പേർ മദീന , ജിദ്ദ , ത്വായിഫ് വിമാനത്താവളങ്ങൾ വഴിയും 35,210 തീർഥാടകർ കര മാർഗ്ഗവും 6,029 തീർഥാടകർ ജിദ്ദ ഇസ്ലാമിക് തുറമുഖം വഴിയുമാണ് പുണ്യ ഭൂമിയിലെത്തിയത്.

ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 53.8 ശതമാനമാനം തീർത്ഥാടകരും അറബ് രാജ്യങ്ങളിൽ നിന്ന് 21.4 ശതമാനം തീർഥാടകരും എത്തി. അറബ് ഇതര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 13.2 ശതമാനവും, യൂറോപ്പ്- അമേരിക്ക-ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് 11.6 ശതമാനവുമാണ് ഹജ്ജിനെത്തിയത്.

ആഭ്യന്തര-വിദേശ തീർഥാടകരിൽ 4,86,458 പേര്‌ പുരുഷന്മാരും 4,12,895 സ്ത്രീകളുമാണ്. ഇന്തോനേഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ – 102,178 പേർ. പാകിസ്ഥാനിൽ നിന്ന് 83,433 പേരും ഇന്ത്യയിൽ നിന്ന് 80,772 പേരും ഹജ്ജ് കർമങ്ങളിൽ പങ്കെടുത്തു.

സിറാജ് പ്രതിനിധി, ദമാം

Latest