Kerala
തിരുവനന്തപുരത്ത് എട്ടാംക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍
വീട്ടിലെ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.

തിരുവനന്തപുരം | തിരുവനന്തപുരം വെള്ളറടയില്‍ 13കാരനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളറട അമ്പലം സ്വദേശികളായ അരുളാനന്ദകുമാര്‍-ഷൈനി ദമ്പതിമാരുടെ മകന്‍ അഖിലേഷാണ് കുമാറാണ് മരിച്ചത്.എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അഖിലേഷ്.
വീട്ടിലെ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. അഖിലേഷിന്റെ ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. സംഭവത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിച്ചതോടെ പോലീസ് ഉദ്യേഗസ്ഥര്‍ വീട്ടിലെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)
---- facebook comment plugin here -----