Connect with us

Organisation

എട്ടാം എഡിഷന്‍ തര്‍തീല്‍; ന്യൂ സനയ്യ സെക്ടര്‍ ജേതാക്കള്‍

ഖാലിദിയ, ബത്ഹ സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Published

|

Last Updated

റിയാദ് | രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ് സിറ്റി സോണ്‍ സംഘടിപ്പിച്ച എട്ടാമത് എഡിഷന്‍ തര്‍തീല്‍ ഖുര്‍ആന്‍ ഫിയസ്റ്റയില്‍ ന്യൂ സനയ്യ സെക്ടര്‍ ജേതാക്കളായി. ഖാലിദിയ, ബത്ഹ സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, ഇസ്മുല്‍ ജലാല, ഖുര്‍ആന്‍ കഥ പറയല്‍, ക്വിസ് തുടങ്ങിയ മത്സരങ്ങളില്‍ എട്ട് സെക്ടറുകളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് മാറ്റുരച്ചത്.

പുതിയ തലമുറയില്‍ ഖുര്‍ആനിന്റെ ആശയ പ്രചാരണത്തിന് തര്‍തീല്‍ മുതല്‍ കൂട്ടാകുമെന്നും മത്സരങ്ങളില്‍ നിന്നുള്ള ഊര്‍ജം ഖുര്‍ആനികാധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ മത്സരാര്‍ഥികള്‍ ഉപയോഗപ്പെടുത്തണമെന്നും സമാപന സംഗമം ഉദ്ഘാടനം ചെയ്ത സയ്യിദ് ശറഫുദ്ധീന്‍ സഅദി അല്‍ മുഖൈബിലി പറഞ്ഞു.

സമാപന സംഗമത്തില്‍ ആര്‍ എസ് സി റിയാദ് സിറ്റി ചെയര്‍മാന്‍ ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. ഇഫ്താര്‍- ആത്മീയ സംഗമത്തിന് സയ്യിദ് ഇസ്മായില്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കി. ഐ സി എഫ് റിയാദ് റീജ്യന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം കരീം പ്രസംഗിച്ചു. ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ ഹാഫിസ് ഫാറൂഖ് സഖാഫി, ബഷീര്‍ മിസ്ബാഹി, ലുക്മാന്‍ പാഴുര്‍, നൗഷാദ് മാസ്റ്റര്‍, ജംഷീര്‍ മാസ്റ്റര്‍ സംബന്ധിച്ചു. ഇബ്‌റാഹീം ബാദ്ഷ ബോവിക്കാനം സ്വാഗതവും ഷുക്കൂര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു.

 

Latest