Connect with us

Uae

ഏട്ടാമത് മാട്ടൂൽ പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരം; കേവീസ് എഫ്സി ചാമ്പ്യൻമാരായി

ജൂനിയർ സീസൺ1 മത്സരത്തിൽ കേവീസ് എഫ്സി ചാമ്പ്യൻമാരായി .

Published

|

Last Updated

അബുദബി| മാട്ടൂൽ കെഎംസിസി സംഘടിപ്പിച്ച ഏട്ടാമത് മാട്ടൂൽ പ്രിമിയർ ലീഗ് ഫുട് ബോൾ മത്സരം ചെയർമാൻ സിഎച്ച് യൂസഫിന്റെ അധ്യക്ഷതയിൽ ബുർജീൽ ഹോസ്പിറ്റൽ പീഡിയാട്രിക് ഓങ്കോളജി ഡിപ്പാർട്മെന്റ് മേധാവി ഡോ സൈനുൽ ആബിദ് ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, അൻവർ നഹ, യൂ അബ്ദുള്ള ഫാറൂഖി, അബുദബി കമ്മ്യൂണിറ്റി പോലീസ് മേധാവി ആയിഷ ബിൻത് മുബാറക്, ഇന്ത്യൻ ഇസ്ലമിക്‌ സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള എന്നിവർ പങ്കെടുത്തു.

ജൂനിയർ സീസൺ1 മത്സരത്തിൽ കേവീസ് എഫ്സി ചാമ്പ്യൻമാരായി. എംസിസി എഫ്സി റണ്ണേഴ്സ് അപ്പായി. ജൂനിയർ ചാമ്പ്യൻമാർക്കുള്ള ട്രോഫിയും മെഡലുകളും ഡോ സൈനുൽ ആബിദീനും, ടിപി അബ്ബാസ് ഹാജിയും വിതരണം ചെയ്തു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫിയും മെഡലുകളും യൂആർ സാബി സമ്മാനിച്ചു.

എംപിഎൽ സീസൺ എട്ട് ഡൊമൈൻ എഫ്സി ചാമ്പ്യന്മാരായി. റൈഡേഴ്‌സ് എഫ്സി തെക്കുമ്പാട് റണ്ണേഴ്‌സ് അപ്പ് നേടി. വിന്നേഴ്സിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഫൈസൽ കൈമാറി. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും മുസ്തഫ സിഎംകെ നൽകി. കൂടാതെ, സ്ത്രീകൾക്കായി ഹെന്ന മത്സരവും, സ്പോട് ചോദ്യവും, മാട്ടൂൽ കെഎംസിസി കോൽക്കളി ടീം കൊൽക്കളിയും സംഘടിപ്പിച്ചു.

Latest