Connect with us

Business

അഞ്ചു വര്‍ഷത്തിനിടെ 9.7ലക്ഷം കോടി സമ്പാദ്യം; സ്വന്തം റെക്കോഡ് വീണ്ടും തകര്‍ത്ത് മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഏറ്റവും വലിയ സമ്പത്ത് സൃഷ്ടാവായി തെരഞ്ഞെടുക്കപ്പെടുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും വലിയ സമ്പത്ത് സൃഷ്ടാവെന്ന് മോത്തിലാല്‍ ഓസ്വാള്‍ പഠനറിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഏറ്റവും വലിയ സമ്പത്ത് സൃഷ്ടാവായി തെരഞ്ഞെടുക്കപ്പെടുന്നത്. അദാനി ട്രാന്‍സ്മിഷന്‍ വേഗതയേറിയതും അദാനി എന്റര്‍പ്രൈസസ് ഏറ്റവും സ്ഥിരതയുള്ള സമ്പത്ത് സൃഷ്ടാവെന്നും റിപ്പോര്‍ട്ട് പറയുന്നു.

2016- 2021 വരെയുള്ള കാലയളവില്‍ 9.7 ലക്ഷം കോടിയാണ് റിലയന്‍സ് ഇന്‍സ്ട്രീസിന്റെ സമ്പാദ്യം. 2014-19 ലെ 5.6 ലക്ഷം കോടി രൂപയുടെ സ്വന്തം റെക്കോര്‍ഡാണ് ഇതോടെ കമ്പനി മറികടന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അദാനി എന്റര്‍പ്രൈസസിന്റെ കോമ്പൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 86ശതമാനമാണ് ഉയര്‍ന്നത്. ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയാണ് ഇക്കാലയളവിലെ മറ്റ് വലിയ സമ്പത്ത് സൃഷ്ടാക്കള്‍.