Covid19
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9 കോവിഡ് മരണങ്ങള്‍
സംസ്ഥാനത്ത് 5,421 സജീവ കേസുകളിൽ 1,577 എണ്ണം മുംബൈയിൽ
മുംബൈ| കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ ഒമ്പത് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ തരംഗത്തിൽ സംസ്ഥാനത്തെ എറ്റവും ഉയര്‍ന്ന നിരക്കാണിത്. സര്‍ക്കാരിന്റെ പുതിയ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 1,115 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതില്‍ 320 പുതിയ കേസുകളും രണ്ട് മരണങ്ങളും തലസ്ഥാനമായ മുംബൈയിലാണ്. നിലവില്‍ സംസ്ഥാനത്ത് 5,421 സജീവ കേസുകളുണ്ട്. അതില്‍ 1,577 എണ്ണം മുംബൈയിലാണ്.
ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് ആകെ 81,52,291 കേസുകളും 1,48,470 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിച്ചുണ്ട്.
---- facebook comment plugin here -----