Connect with us

National

കശ്മീരില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ ബസ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരുക്കുമുണ്ട്. ചോക്കി ചോര ബെല്‍റ്റിലെ തംഗ്ലി മോര്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

തീര്‍ത്ഥാടകരുമായി പോയ ബസ് റോഡില്‍ നിന്ന് തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു ബസ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു ബസിലുണ്ടായിരുന്നവരില്‍ അധികവും.

പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

Latest