National
വിമാനക്കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒമ്പതുപേര്‍ അറസ്റ്റില്‍
ഓണ്‍ലൈന്‍ തൊഴിലന്വേഷക വെബ്സൈറ്റുകളിലൂടെയാണ് പ്രതികള്‍ തൊഴിലന്വേഷകരുടെ ബയോഡാറ്റ ശേഖരിച്ചത്.
ന്യൂഡല്‍ഹി| വിമാനക്കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒമ്പതുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹിസ്വകാര്യ വിമാനക്കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് നൂറിലധികം തൊഴില്‍രഹിതരായ യുവാക്കളെ കബളിപ്പിച്ച തട്ടിപ്പുസംഘത്തിലെ ഒമ്പതുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
മാനവേന്ദ്ര സിംഗ് രജാവത് (23), വിനിത് സിംഗ് ബദൗരിയ (28), അജീത് സിംഗ് രജാവത് (22), ദീപക് സിംഗ് ചൗഹാന്‍ (28), സുരേന്ദ്ര പ്രതാപ് സിംഗ് (32), രജത് സെന്‍ഗര്‍ (25), അഭയ് യാദവ് (25), സത്യം സിങ് (23), ശിവം സിങ് രജാവത് (22) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ അമീറിനും ശിവമിനുമായി പോലീസ് അന്വേഷണം നടത്തിവരികയാണ്.
നോയിഡ, ഉത്തം നഗര്‍, ദ്വാരക, നവാഡ തുടങ്ങി വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ തൊഴിലന്വേഷക വെബ് സൈറ്റുകളിലൂടെയാണ് പ്രതികള്‍ ബയോഡാറ്റകള്‍ ശേഖരിച്ചത്. കൂടാതെ തൊഴിലന്വേഷകരുടെ വിശ്വാസം നേടുന്നതിനായി വ്യാജ ജോബ് ഓഫര്‍ ലെറ്ററുകളും ഐ ഡി കാര്‍ഡുകളും മറ്റ് രേഖകളും ഓണ്‍ലൈനായി അയച്ചു കൊടുത്തതായും പോലീസ് പറഞ്ഞു.