International
അമേരിക്കയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 9 സൈനികര്‍ കൊല്ലപ്പെട്ടു
പതിവ് പരിശീലനത്തിനിടെയാണ് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചത്
വാഷിംഗ്ടണ്‍ | പരിശീലനത്തിനിടെ അമേരിക്കന്‍ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 10 മണിയോടെ കെന്റക്കിയിലാണ് അപകടമുണ്ടായത്.
പതിവ് പരിശീലനത്തിന്റെ ഭാഗമായി പറക്കുന്നതിനിടെയാണ് സൈനിക ഹെലികോപ്റ്ററുകളായ എച് എച് 60 ബ്ലാക്ക്ഹൗക്ക് കൂട്ടിയിടിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാനും സഹായിക്കാനുമായി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെശീര്‍ ട്വീറ്റ് ചെയ്തു.
This morning I will be traveling to Fort Campbell to support our troops and their families after last night’s tragic incident. More information will be released later this morning. ^AB
— Governor Andy Beshear (@GovAndyBeshear) March 30, 2023