Connect with us

National

നിരോധിത സംഘടനയായ ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 90കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ നിരോധിത ഇസ്ലാമിസ്റ്റ് സംഘടനയായ ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 90 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി സര്‍ക്കാറാണ് അറിയിച്ചത്. ജമ്മു കശ്മീരിലുടനീളം ജമാഅത്തിന്റെ ഇരുന്നൂറോളം സ്വത്തുക്കള്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്‌ഐഎ) കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഷോപിയാന്‍ ജില്ലയില്‍ എസ്‌ഐഎ നോട്ടീസ് നല്‍കുകയും രണ്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് വസ്തുവകകള്‍ പിടിച്ചെടുക്കുകയും ചെയ്തു. യുഎപിഎ പ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനിടെ ചിലയിടത്ത് സംഘര്‍ഷമുണ്ടായി. ജമ്മു കശ്മീരിലെ ഏറ്റവും വലിയ രാഷ്ട്രീയ-മത സംഘടനയായ ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ 2019ലാണ് നിരോധിക്കുന്നത്.

 

Latest