Editors Pick
പോര്‍ച്ചുഗലില്‍ വിവാഹമോചനം 94 ശതമാനം; ഇന്ത്യയിൽ ഒരു ശതമാനം മാത്രം
യൂറോപ്യന്‍- അമേരിക്കന്‍ രാജ്യങ്ങളിലാണ് വ്യാപകമായി വിവാഹ മോചനം നടക്കുന്നതെന്ന് റിപോർട്ട്
വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കു പ്രകാരം ഏറ്റവും കൂടിയ തോതില്‍ വിവാഹ മോചനം നടക്കുന്ന രാജ്യം പോര്‍ച്ചുഗല്‍. രാജ്യത്ത് നടക്കുന്ന 94 ശതമാനം വിവാഹ ബന്ധങ്ങളും തകരുന്നതായാണ് കണക്ക് വ്യക്തമാക്കുന്നത്.
സ്‌പെയിന്‍ (85%), ലക്‌സംബെര്‍ഗ് (79%), റഷ്യ (73%), യുക്രൈന്‍ (70%), ക്യൂബ (55%), ഫിന്‍ലാന്‍ഡ് (55%), ബെല്‍ജിയം (53%), ഫ്രാന്‍സ് (51%) സ്വീഡന്‍ (50%) എന്നീ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്ത് രാജ്യങ്ങള്‍.
അമേരിക്കയില്‍ 45 ശതമാനമാണ് വിവാഹമോചന നിരക്ക്. ചൈനയില്‍ 44 ശതമാനവും യു കെയില്‍ 41 ശതമാനവും വിവാഹ ബന്ധങ്ങള്‍ പിരിയുന്നു.
യൂറോപ്യന്‍- അമേരിക്കന്‍ രാജ്യങ്ങളിലാണ് വ്യാപകമായി വിവാഹ മോചനം നടക്കുന്നതെന്ന് റിപോർട്ട് വ്യക്തമാക്കുന്നുണ്ട്. 25ാം സ്ഥാനത്തുള്ള തുര്‍ക്കിയിലാണ് മുസ്ലിം രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം വിവാഹമോചനം നടക്കുന്നത്. 25 ശതമാനമാണ് ഇവിടത്തെ വിവാഹമോചനം. അതേസമയം, ഇറ്റലിയില്‍ 46 ശതമാനം വിവാഹങ്ങളും പരാജയത്തില്‍ കലാശിക്കുയാണ്. ഇന്ത്യയിൽ ഒരു ശതമാനം വിവാഹ ബന്ധങ്ങൾ മാത്രമാണ് വേർപിരിയുന്നത്.
Divorce rate:
🇮🇳India: 1%
🇻🇳Vietnam: 7%
🇹🇯Tajikistan: 10%
🇮🇷Iran: 14%
🇲🇽Mexico: 17%
🇪🇬Egypt: 17%
🇿🇦South Africa: 17%
🇧🇷Brazil: 21%
🇹🇷Turkey: 25%
🇨🇴Colombia: 30%
🇵🇱Poland: 33%
🇯🇵Japan: 35%
🇩🇪Germany: 38%
🇬🇧United Kingdom: 41%
🇳🇿New Zealand: 41%
🇦🇺Australia: 43%
🇨🇳China: 44%…— World of Statistics (@stats_feed) May 1, 2023