Connect with us

Ongoing News

സാമ്പത്തികമായി അല്‍പ്പം മെച്ചപ്പെട്ടെന്ന് 95 ശതമാനം പ്രവാസികള്‍

60 ശതമാനം യു എ ഇ പ്രവാസികളും സമ്പാദ്യം കെട്ടിപ്പടുക്കുക എന്നതാണ് തങ്ങളുടെ മുന്‍ഗണനയെന്ന് അഭിപ്രായപ്പെട്ടു.

Published

|

Last Updated

ദുബൈ| യു എ ഇയില്‍ 95 ശതമാനം പ്രവാസികളും സാമ്പത്തികമായി ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ അല്‍പം മെച്ചപ്പെട്ടതായി പഠനം. പകുതിയിലധികം (55 ശതമാനം) പ്രവാസികള്‍ അഭിപ്രായപ്പെട്ടത്, ശമ്പള വര്‍ധനവാണ് ഇതിന് കാരണമെന്നാണ്. നിക്ഷേപം കാരണം മെച്ചപ്പെട്ടതായി 35 ശതമാനം പേര്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര സാമ്പത്തിക ഉപദേശക സ്ഥാപനമായ ഹോക്സ്റ്റണ്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ്‌നടത്തിയ പഠനത്തിലാണിതുള്ളത്. യു എ ഇയില്‍ താമസിക്കുന്ന 2,000 പ്രവാസികളില്‍ നിന്ന് പ്രതികരണം തേടി. ഈ വര്‍ഷം പുറത്തിറങ്ങിയ ഹ്യൂമന്‍ ക്യാപിറ്റല്‍ കണ്‍സള്‍ട്ടന്‍സി, മെഴ്‌സറിന്റെ പഠനമനുസരിച്ച്, മിക്കവരും ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നു. പ്രതിഭകളുടെ വര്‍ധിച്ച ആവശ്യകതയുടെയും സമ്പദ്്വ്യവസ്ഥയിലെ മൊത്തത്തിലുള്ള വളര്‍ച്ചയുടെയും പശ്ചാത്തലത്തിലാണിത്.

എന്തുകൊണ്ടാണ് വിദേശത്തേക്ക് എത്തിയതെന്ന് ചോദിച്ചപ്പോള്‍, യു എ ഇയില്‍ പ്രതികരിച്ചവരില്‍ 85 ശതമാനം പേരും തൊഴിലും ജീവിതനിലവാരവുമാണ് തങ്ങളുടെ പ്രാഥമിക കാരണങ്ങളായി ഉദ്ധരിച്ചത്. എന്നിരുന്നാലും, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് പ്രതിരോധിക്കേണ്ടതുണ്ട്. 60 ശതമാനം യു എ ഇ പ്രവാസികളും സമ്പാദ്യം കെട്ടിപ്പടുക്കുക എന്നതാണ് തങ്ങളുടെ മുന്‍ഗണനയെന്ന് അഭിപ്രായപ്പെട്ടു. 45 ശതമാനം പേര്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നു. 40 ശതമാനം പ്രവാസികളും സ്വത്ത് വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു.

യു എ ഇയില്‍, ഒരാളുടെ വിരമിക്കല്‍ ആസൂത്രണം ചെയ്യുന്നത് ഒരിക്കലും നേരത്തെയല്ല, കാരണം 25 ശതമാനം പ്രവാസികളും ഇതിനകം തന്നെ അതിനായി ആസൂത്രണം ചെയ്യുന്നു. എന്നിരുന്നാലും അഞ്ച് ശതമാനം തങ്ങളുടെ കടം കുറക്കുന്നതിന് മുന്‍ഗണന നല്‍കും. തങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ ആലോചിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധയുള്ളവര്‍, യു എ ഇയില്‍ 60 ശതമാനവും ആഗോളതലത്തില്‍ 46 ശതമാനവുമാണ്.

 

 

Latest