National
ബാങ്ക് അക്കൗണ്ടിലേക്ക് 9900 കോടി രൂപ ക്രഡിറ്റായി; ഞെട്ടിത്തരിച്ച് യുവാവ്
സോഫ്റ്റ് വെയറിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇത്രയും ഭീമമായ തുക അക്കൗണ്ടിലെത്തിയത്
ലക്‌നോ | ഉത്തര്‍പ്രദേശില്‍ യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റായത് ചില്ലറയൊന്നുമല്ല. 9900 കോടി രൂപയാണ് ഭദോഹി ജില്ലയിലെ യുവാവിന്റെ അക്കൗണ്ടിലേക്ക് അറിയാതെ ക്രഡിറ്റായത്. ഭാനു പ്രകാശ് എന്ന യുവാവിന്റെ അക്കൗണ്ടിലേക്കാണ് തുക ക്രഡിറ്റായത്.
ഭാനു പ്രകാശിന്റെ ബറോഡ യു പി ബാങ്കിന്റെ അക്കൗണ്ടിലേക്കാണ് 99,99,94,95,999.99 അപ്രതീക്ഷിതമായി എത്തിയത്. ഉടന്‍ തന്നെ ഇയാള്‍ ബാങ്കിനെ വിവരമറിച്ചു. തുടര്‍ന്നാണ് സോഫ്റ്റ് വെയറിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇത്രയും ഭീമമായ തുക അക്കൗണ്ടിലെത്തിയതെന്ന് മനസ്സിലായത്.
ഭാനു പ്രകാശിന്റേത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) ലോണ്‍ അക്കൗണ്ടാണ്. ഇത്
നിഷ്‌ക്രിയ ആസ്തിയായി (എന്‍പിഎ) മാറിയാണ് പിഴവിന് കാരണമെന്നും ബാങ്ക് വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും തുക ദുരുപയോഗം ചെയ്യാതിരിക്കാന്‍ യുവാവിന്റെ അക്കൗണ്ട് മരവിപ്പിച്ചതായും ബാങ്ക് മാനേജര്‍ രോഹിത് ഗൗതം പറഞ്ഞു.