National
കര്‍ണാടകയില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു
സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിലെ കുട്ടിയാണ് പ്രസവിച്ചത്. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തി.
ബെംഗളുരു| കര്‍ണാടകയിലെ ചിക്കബെല്ലാപൂരില്‍ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിലെ കുട്ടിയാണ് പ്രസവിച്ചത്. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലില്‍ ചേര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് ഹോസ്റ്റല്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി സ്ഥിരമായി ബന്ധുവിനെ കാണാനെന്ന് പറഞ്ഞ് പുറത്തുപോകാറുണ്ടെന്നും ഹോസ്റ്റലില്‍ തിരിച്ചുവരാറില്ലെന്നും കണ്ടെത്തി. പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നെന്നും രണ്ടുപേരും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആണ്‍കുട്ടി ടിസി വാങ്ങി ബെംഗളുരുവിലേക്ക് പോയതായും പോലീസ് കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പെണ്‍കുട്ടി മെഡിക്കല്‍ ചെക്കപ്പ് നടത്തിയിരുന്നു. അന്ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നില്ല. വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. സംഭവത്തില്‍ പത്താം ക്ലാസുകാരനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.