Connect with us

Kerala

തൃശൂരില്‍ മാതാവ് വഴക്ക് പറഞ്ഞ മനോവിഷമത്തിൽ 10 വയസുകാരൻ ആത്മഹത്യ ചെയ്തു

ഇന്നലെ രാത്രി 9മണിയോടുകൂടിയാണ് സംഭവം.

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ പത്തുവയസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചീപ്പാറ സ്വദേശി അസിം സിയാദ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സ്‌കൂളില്‍ നിന്നും നേരം വൈകി വന്നത് മാതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് കുട്ടി മരിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രി 9മണിയോടുകൂടിയാണ് സംഭവം. ചേലക്കര പോലീസ് വീട്ടിലെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

---- facebook comment plugin here -----

Latest