Kerala
കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരി മരിച്ചു
ഉടന്‍ തന്നെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൃശൂര്‍ | കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരി മരിച്ചു. തൃശൂര്‍ ചേലക്കര വട്ടുള്ളി തുടുമ്മേല്‍ റെജിയുടെ മകള്‍ എല്‍വിന റെജി ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് എല്‍വിന.
---- facebook comment plugin here -----