Connect with us

Kerala

കോഴിക്കോട് പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്ത് വയസുകാരി മരിച്ചു

ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റില്‍ വട്ടോളി പുതിയോട് കളുക്കാന്‍ചാലില്‍ ഷരീഫിന്റെ മകള്‍ ഫാത്തിമ ബത്തൂല്‍ (10) ആണ് മരിച്ചത്‌. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതോടെ നാല് ദിവസം മുന്‍പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യസ്ഥിതി ഗുരുതരമായതിന് പിന്നാലെ ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കും.

 

 

Latest